തിരൂർ: മലബാർ മേഖലയിൽ കോവിഡ് മൂലം നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നും കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ മെമു ആക്കിയത് മൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് നിലവിലെ മെമുവിൽ റേക്കുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന റെയിൽവേ മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം നൽകി. മാറ്റ്പാ പ്രസിഡന്റ് കെ. രഘുനാഥ്, കോഓഡിനേറ്റർ അഡ്വ. രവി മംഗലശേരി, വൈസ് പ്രസിഡന്റുമാരായ കെ.കെ. അബ്ദുൽ റസാഖ് ഹാജി, കെ. അഷറഫ്, ദേവൻ തലക്കാട്, മാധ്യമ പ്രവർത്തകൻ കെ.പി.ഒ. റഹ്മത്തുല്ല എന്നിവരാണ് നിവേദനം നൽകിയത്. റെയിൽവേ ഡിവിഷനൽ മാനേജർമാരുടെ യോഗത്തിൽ പ്രശ്നം ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി ഭാരവാഹികളെ അറിയിച്ചു. mw railway nivedanam മലബാറിനോടുള്ള റെയിൽവേ അവഗണനയിൽ ഇടപെടൽ ആവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.