വെൽഫെയർ പാർട്ടി മണ്ഡലം കുടുംബസംഗമം

കൂട്ടായി: വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്ന ആർ.എസ്.എസിന്‍റെ സവർണ വംശീയ പ്രത്യയ ശാസ്ത്രത്തിനെതിരെ രാജ്യത്ത് ബഹുജനമുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ്. 'വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക' സന്ദേശവുമായി വെൽഫെയർ പാർട്ടി കാമ്പയിനിന്‍റെ ഭാഗമായി തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ പാർട്ടിയിലേക്ക് കടന്നുവന്ന നൂറോളം പേർക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം കുട്ടി മംഗലം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്​ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി ഫായിസ കരുവാരകുണ്ട്, അബ്ദുറബ്ബ് പൂക്കരത്തറ, ഖമറുദ്ദീൻ എടപ്പാർ, മുഹമ്മദലി ചമ്രവട്ടം, ഷാജഹാൻ വാളമരുതൂർ, ശഹാനാസ് കോലൊളമ്പ്, മുജീബ് കോലൊളമ്പ് എന്നിവർ സംസാരിച്ചു. പുറത്തൂർ നാടൻ പാട്ടാർ സംഘത്തിന്‍റെ കൊട്ടും പാട്ടും കലാപരിപാടിയും നടന്നു. mw wp kudumba sangamam വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കുടുംബ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.