വളാഞ്ചേരി: കൊളമംഗലം ഡിവിഷൻ 12ലെ മാടത്തിയാർകുന്ന്-നിരപ്പ് റോഡ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ എസ്.സി വിഭാഗത്തിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റംല മുഹമ്മദ്, ഡിവിഷൻ കൗൺസിലറും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ റൂബി മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ ബദരിയ മുനീർ, ആബിദ മൻസൂർ, കെ.വി. ശൈലജ, ഷാഹിന റസാഖ്, അസിസ്റ്റൻറ് എൻജിനീയർ സോജൻ, പറശ്ശേരി അസൈനാർ, ടി.കെ. ആബിദലി, സലാം വളാഞ്ചേരി, രാജൻ, കെ. മുഹമ്മദ് മുസ്തഫ, എം.പി. ഷാഹുൽ ഹമീദ്, പി. ഭക്തവത്സലൻ, കെ. റഷീദ്, അസ്ലം പരയോടത്ത്, വി.കെ. മജീദ്, ടി.വി. സാജിത, മൈമൂന, ഉഷ തുടങ്ങിയവർ സംസാരിച്ചു. MP VNCY 5 ET Mohd Basheer MP.jpg: വളാഞ്ചേരി നഗരസഭയിലെ മാടത്തിയാർകുന്ന്-നിരപ്പ് റോഡ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.