പരിസ്ഥിതി ദിനം ആചരിച്ചു

മഞ്ചേരി: അരുകിഴായ ജി.എൽ.പി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. മഞ്ചേരി എൻ.എസ്.എസ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അസി. പ്രഫസർ ആർ. ജയേഷ് 'പൂക്കളും പാട്ടുകളും' എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് എൻ.എസ്.എസ് വളന്‍റിയർമാർ സ്കൂളിൽ ഒരുക്കുന്ന അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഇന്‍റോ ഷെയർ ക്ലബ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയ്ദീപ്, എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ആതിര നന്ദൻ, എസ്.എം.സി ചെയർമാൻ അഡ്വ. അനൂപ് പറക്കാട്ട്, പി. നിഷാന്ത്, ശ്രീജു കാലടി, കെ. വിനയകുമാർ, സി. പ്രതിഭ എന്നിവർ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന റാലിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.