'വീട്ടിൽ ഒരുമരം' പദ്ധതിക്ക് തുടക്കം

വൈരങ്കോട്: എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 'വീട്ടിൽ ഒരു മരം' പദ്ധതിക്ക് തുടക്കമായി. വിദ്യാർഥികളുടെ വീട്ടിൽ ഓരോ മരം വെച്ചുപിടിപ്പിക്കുകയും ദിനം പ്രതി നിരീക്ഷിക്കുകയും അതുവഴി പ്രകൃതി സംരക്ഷണത്തിന്‍റെ ബാലപാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ 90 ശതമാനം വിദ്യാർഥികളും പരിസ്ഥിതി ദിനത്തിൽ പദ്ധതിയുടെ ഭാഗമായി. പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ സ്കൂളിൽ മരം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ വെട്ടൻ ശരീഫ് ഹാജി, ചെയർമാൻ സി.സി. കുഞ്ഞു മൊയ്തീൻ, സ്കൂൾ മാനേജർ മുസ്തഫ, ജോ. സെക്രട്ടറി കുഞ്ഞാലൻ കുട്ടി ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.