പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ബി. ശശികുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വി.ബി. ശശികുമാർ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. സോഷ്യൽ ഫോറസ്ട്രി നൽകിയ വൃക്ഷത്തൈകളും കുട്ടികൾ തയാറാക്കിയ നാട്ടുമാവിൻ തൈകളും വിതരണം ചെയ്തു. അങ്ങാടിപ്പുറം: തുരന്നുതീർക്കാതെ കാക്കാം ഒരേ ഒരു ഭൂമി, കെ-റെയിൽ വേണ്ട കേരളത്തിന് തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ലോക പരിസ്ഥിതിദിനം ആചരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പാതയോരങ്ങളിലും വീട്ടുവളപ്പിലും 100 ക്ഷേമ വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം അങ്ങാടിപ്പുറം ടൗണിൽ ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.