സിൽവർ ജൂബിലി ഹാൾ ഉദ്ഘാടനം

must മേലാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂനിറ്റ് വാർഷിക ജനറൽ ബോഡിയും നവീകരിച്ച സിൽവർ ജൂബിലി ഹാളിന്റെ ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ്‌ എം.എ. സനൂജ് ബാബു അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി എൻ. മുഹമ്മദ്‌ ഹനീഫ റിപ്പോർട്ടും ട്രഷറർ കെ.പി. ദിനേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം ടി. ജയന്റെ ചെറുകഥ പുസ്തക പ്രകാശനവും നടന്നു. ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എസ് മൂസു, നിവിൽ ഇബ്രാഹിം, ജമീല ഇസുദ്ദീൻ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്‌ യൂസുഫ് രാമപുരം, സെക്രട്ടറി കെ. മനോജ്‌ കുമാർ, സി.ടി. മമ്മദ്, കെ. മുഹമ്മദ്‌ സുബൈർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.