നിയമം പാലിച്ചവർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് മോട്ടോർ വാഹന വകുപ്പ് തിരൂർ: നിരത്തുകളിൽ നിയമം പാലിച്ച് എത്തിയവർക്ക് പരിസ്ഥിതി ദിനത്തിൽ വേറിട്ട സമ്മാനം നൽകി തിരൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിച്ചെത്തിയവർക്ക് അടക്കമാണ് ഉദ്യോഗസ്ഥർ ഫലവൃക്ഷതൈകൾ വിതരണം ചെയ്തത്. തിരൂർ, വളാഞ്ചേരി, താനൂർ, പുത്തനത്താണി, വൈലത്തൂർ തുടങ്ങി തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജോയിൻറ് ആർ.ടി.ഒ എം. അൻവർ, എം.വി.ഐമാരായ വി. സനൽ, സി.കെ. സുൽഫീക്കർ, എ.എം.വി.ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, അനസ് സലാഹുദ്ദീൻ, ആർ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ഷതൈകൾ വിതരണം ചെയ്തത്. mw tree vitharanam : നവദമ്പതികൾക്ക് തിരൂർ ജോ. ആർ.ടി.ഒ എം. അൻവർ ഫലവൃക്ഷ തൈകൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.