മരം നട്ടില്ല; പഴങ്ങൾ പ്രദർശിപ്പിച്ച് വേറിട്ട പരിസ്ഥിതി ദിനാചരണം

മലപ്പുറം: പരിസ്ഥിതി ദിനത്തിൽ നാടെങ്ങും തൈ നടീൽ പൊടിപൊടിക്കുമ്പോൾ വേറിട്ട പരിപാടി സംഘടിപ്പിച്ച് മലപ്പുറത്തെ കൂട്ടായ്മ. കഴിഞ്ഞുപോയ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളും ചെടികളും പരിപാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ അംഗങ്ങൾക്കിടയിൽ മത്സരം സംഘടിപ്പിച്ചാണ് വർഷവാഹിനി പ്രഭാത സവാരി കൂട്ടായ്മ പരിസ്ഥിതി ദിനം വേറിട്ടതാക്കിയത്. അംഗങ്ങൾ സ്വന്തം വീട്ടിൽ നട്ടുപരിപാലിച്ച ഫല വൃക്ഷങ്ങളിൽനിന്നും പച്ചക്കറി തൈകളിൽനിന്നും വിഭവങ്ങൾ കൊണ്ടുവന്ന് ഡി.എം.ഒ ഓഫിസിന് സമീപമുള്ള വർഷവാഹിനി ഓഫിസ് പരിസരത്ത്‌ പ്രദർശിപ്പിക്കുക എന്നതായിരുന്നു മത്സരം. 13 പേരാണ് സ്വന്തം വീട്ടിലുണ്ടായ ഫലങ്ങളുമായി പ്രദർശനത്തിൽ പങ്കെടുത്തത്. വിവിധയിനം മാങ്ങ, ചക്ക, റമ്പുട്ടാൻ, വാഴപ്പഴം, ചതുര പുളി, ചാമ്പക്ക, വിവിധയിനം ഇലകൾ, കുരുമുളക്‌, ജാതിക്ക, അടക്ക, തേങ്ങ, കപ്പ, ചെറുനാരങ്ങ, പച്ചക്കറികൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. മികച്ച ഫലങ്ങൾ കൊണ്ടുവന്ന സഫീർ, ലത്തീഫ്, നസീറലി എന്നിവർ സമ്മാനർഹരായി. പരിപാടി നഗരസഭ ചെയർമാൻ മുജീബ്‌ കാടേരി ഉദ്ഘാടനം ചെയ്തു. വി.പി. ഷംസു അധ്യക്ഷത വഹിച്ചു. പടം-mmvij veg and fruits വർഷവാഹിനി പ്രഭാത സവാരി കൂട്ടായ്മ പരിസ്ഥിതി ദിനാചരണ ഭാഗമായി സംഘടിപ്പിച്ച പഴം-പച്ചക്കറി പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.