എടക്കര: പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കവളപ്പാറ ദുരന്തബാധിതര്‍ക്കായി ഉപ്പടയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന ട്രൈബല്‍ കോളനിയിലെത്തിയാണ് അമ്പതോളം കാഡറ്റുകള്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. പോത്തുകല്‍ ഗ്രാമപഞ്ചായത്തംഗം അബ്ദുല്‍ നാസര്‍ സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ എസ്.ഐ കെ. സോമന്‍ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോര്‍ഡ് അംഗം അബ്ദുല്‍ ഗഫൂര്‍ എരഞ്ഞിക്കല്‍, എസ്.പി.സി എ.എന്‍.ഒ എ.എസ്.ഐ മോഹന്‍ദാസ്, സ്റ്റുഡന്‍റ് പൊലീസ് കമ്യൂണിറ്റി ഓഫിസര്‍ കെ. മോഹന്‍ദാസ്, ഹരിത ക്ലബ് കണ്‍വീനര്‍ കെ.കെ. ഷീന, അധ്യാപകരായ മുജീബ്, കെ. വിനു, സി.പി.ഒമാരായ ശ്യാം കുമാര്‍, കെ. ഹസീന എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി. എടക്കര: ചുങ്കത്തറ ചീരക്കുഴി മദ്‌റസത്തുല്‍ ഹിറയില്‍ വിദ്യാര്‍ഥികളായ അഫ്‌ലഹ് അംനാന്‍, റന ഫാതിമ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദു റഫീഖ് നേതൃത്വം നല്‍കി. mn edk- nadeel ചുങ്കത്തറ ചീരക്കുഴി മദ്‌റസത്തുല്‍ ഹിറയില്‍ വിദ്യാര്‍ഥികളായ അഫ്‌ലഹ് അംനാന്‍, റന ഫാതിമ എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.