കുന്നിടിക്കലിനെതിരെ യൂത്ത് കോൺഗ്രസ് നിൽപ്​ സമരം

കരുവാരകുണ്ട്: കുന്നിടിച്ച് നിരത്തുന്ന സ്ഥലത്ത് നിൽപ്​ സമരം നടത്തി യൂത്ത് കോൺഗ്രസ് പരിസ്ഥിതി ദിനാചരണം. കെട്ടിടനിർമാണത്തിന്​ ലഭിച്ച അനുമതിയുടെ മറവിലാണ് സംസ്ഥാനപാതയോരത്ത് പുന്നക്കാട് മില്ലുംപടിയിൽ ചെമ്പൻകുന്ന് നിരത്തുന്നത്. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ ഇവിടെനിന്ന് മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്നും പറയുന്നു. ദിവസങ്ങളായി തുടരുന്ന മണ്ണ് നീക്കം അധികൃതരുടെ ഒത്താശയോടെയാണെന്ന് ആരോപിച്ചാണ് സമരം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. റഫീഖ്, ഫവാസ് കേരള, റിയാസ് കൈപ്പുള്ളി, നിസാം ആബിദലി, ബീരാൻ ഇളമ്പിലാവിൽ എന്നിവർ നേതൃത്വം നൽകി. mn krkd yuth congress പുന്നക്കാട് കുന്നിടിക്കുന്നിടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ നിൽപ്​ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.