വട്ടമല പ്ലാസ്റ്റിക് മുക്തമാക്കി യുവസംഘം

കരുവാരകുണ്ട്: പ്ലാസ്റ്റിക് കുപ്പികളും മറ്റും കുന്നുകൂടി വൃത്തിഹീനമായ വട്ടമല ശുചീകരിച്ച് യുവസംഘം. തരിശിലെ പ്രകൃതിസ്നേഹികളായ ആറംഗ സംഘമാണ് പരിസ്ഥിതി ദിനത്തിൽ മലവാരത്തിലെ അജൈവ മാലിന്യങ്ങൾ നീക്കിയത്. വനാതിർത്തിയിലെ വിനോദകേന്ദ്രമായ വട്ടമല ആനകൾ ഉൾപ്പെടെ വന്യമൃഗങ്ങളുടെ സഞ്ചാരപാത കൂടിയാണ്. അവധി ദിനങ്ങളിൽ ഇവിടെയെത്തുന്ന സഞ്ചാരികൾ തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മൃഗങ്ങൾക്ക് ഭീഷണിയായിരുന്നു. എസ്.കെ. ആഷിഖ്, ടി.പി. റിഷാദ്, എ.പി. സാനിദ്, എ.പി. ഷബീബ്, സി. ആദിൽ, കെ. ഹിഷാം എന്നിവരാണ് പത്ത് ചാക്കോളം മാലിന്യം ശേഖരിച്ച് കർമസേനക്ക് കൈമാറിയത്. mn krkd yuva sangam വട്ടമലയിൽനിന്ന് ശേഖരിച്ച മാലിന്യവുമായി യുവാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.