വണ്ടൂർ: അമ്പലപ്പടി പ്രീമെട്രിക് ഹോസ്റ്റലിൽ നടത്തിയ പഞ്ചായത്ത്തല വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി.പി. ജാഫർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ഇ. സിതാര, പട്ടിക്കാടൻ സിദ്ദീഖ്, എ. ജവാദ്, കെ.സി. മിനി, എൻ. സാജിത, ആർ. പ്രദീപ് എന്നിവർ സംസാരിച്ചു. വണ്ടൂർ: ചെട്ടിയാറമ്മൽ കോൺഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ടി.പി. ജാഫർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്‍റ് വി. ഇംതിഹാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജന. സെക്രട്ടറി എം. അജ്മൽ, ഗ്ലോബൽ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പി.ടി. അബ്ദുൽ ഷുക്കൂർ, കെ.സി. ഉണ്ണികൃഷ്ണൻ, എ.പി. ഉണ്ണിമൊയ്‌തീൻ, സി.ടി.പി. അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു. വണ്ടൂർ: സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.എസ്.എസ് യൂനിറ്റിന്റെയും നാച്ചുറൽ ക്ലബിന്റെയും ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടു. കെ.ടി.എ. മുനീർ സന്ദേശം നൽകി. പ്രോഗ്രാം ഓഫിസർ കെ.സി. മുഹമ്മദ് ഷാഹിൻ, നാച്ചുറൽ ക്ലബ് കോ ഓഡിനേറ്റർമാരായ കെ. ദിനൂപ്, എ. ഷിനില, കെ.ആർ. രാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.