കൊടികുത്തിമലയിലേക്ക്​ പരിസ്ഥിതി ദിനത്തിൽ യാത്ര

പുലാമന്തോൾ: ലെൻസ്ഫെഡ് പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി പ്രകൃതിയെ തൊട്ടറിയാനായി കൊടികുത്തിമലയിലേക്ക് കുടുംബസമേതം യാത്ര നടത്തി. വനംസംരക്ഷണ സമിതി പ്രസിഡന്‍റ്​ സൈത് മുഹമ്മദ് ഫ്ലാഗ്ഓഫ് ചെയ്തു. മലമുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് താഴെ എത്തിക്കുകയും പ്രവേശന കവാടത്തിൽ വേസ്റ്റ് ബോട്ടിൽ സ്ഥാപിക്കുകയും ചെയ്തു. പരിപാടി ലെൻസ്ഫെഡ് ജില്ല പ്രസിഡന്‍റ്​ അമീർ പാതാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. ഹാരിസ് അധ്യക്ഷത വഹിച്ചു. MCPML: Prakrithiye thottariyan. (പടം : പ്രകൃതിയെ തൊട്ടറിയാൻ കൊടികുത്തി മലയിലെത്തിയ ലെൻസ്ഫെഡ് കുടുംബാംഗങ്ങളെ വനം സംരക്ഷണ സമിതി പ്രസിഡൻറ് സൈത് മുഹമ്മദ് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.