ഭിന്നശേഷിക്കാർക്ക് ഡിസൈനിങ് കോഴ്സ്

വേങ്ങര: ഭിന്നശേഷിക്കാരെ സ്വയംതൊഴിൽ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ശിഹാബ് തങ്ങൾ എബിലിറ്റി പാർക്കിന് കീഴിൽ തൊഴിൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. കെ.എം.സി.സി അബൂദബി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിശീലനം. ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്‍റ്​ ബഷീർ മമ്പുറം ഉദ്ഘാടനം ചെയ്തു. ടി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ശരീഫ് കുറ്റൂർ, പൂക്കുത്ത് മുജീബ്, എം.കെ. കുഞ്ഞാലൻ ഹാജി, എം.കെ. കുഞ്ഞിമുഹമ്മദ് ഹാജി, കെ.സി. നാസർ, അലി മേലേതിൽ, പി.കെ. റഷീദ്, സത്താർ കുറ്റൂർ, പി.എ. ജവാദ്, എം. ഫത്താഹ്, പി. മനാഫ്, അദ്നാൻ, വി. റഹീസ് ഹിദായ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.