പരപ്പനങ്ങാടി: പരപ്പനാട് വാക്കേഴ്സ് ക്ലബ്, പരപ്പനങ്ങാടി ക്രിക്കറ്റ് ബ്രദേഴ്സ്, സദ്ഭാവന കലാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ എൻ.എം. ഷമേജ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരപ്പനാട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് കുഞ്ഞാവാസ്, പി.സി.ബി പ്രസിഡന്റ് സനൽ, സദ്ഭാവന പ്രസിഡന്റ് ജയൻ, സുബൈർ പുളിക്കലകത്ത്, ടി. മനോജ്, സലാം കാരണമൻ, ഉബീഷ്, മുനീർ കുറ്റിക്കാടൻ, ഹരി എന്നിവർ സംസാരിച്ചു. കെ.ടി. വിനോദ് സ്വാഗതവും പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.