പരിസ്ഥിതി ദിനാഘോഷം

ചേലേമ്പ്ര: നായുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വിടപറഞ്ഞ ചേലൂപ്പാടം എ.എം.എം.എ.എം.യു.പി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് റസാന്‍റെ ഓർമക്കായി ചേലേമ്പ്രയിൽ പ്രവർത്തിച്ചുവരുന്ന താലൂക്ക് ദുരന്തനിവാരണ സേന സ്കൂളിൽ ഓർമത്തൈ നട്ടു. സ്കൂൾ നൂറാം വാർഷികാഘോഷം 'ശതാരവം' പരിപാടിയുടെ ഭാഗമായി 100 വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം നാഷനൽ പ്ലാന്റേഷൻ ചെയർമാൻ ഡോ. അബു കുമ്മാളി മുതിർന്ന കർഷകൻ പാതിയാട്ട് മുഹമ്മദ് എന്ന ബാവ ഹാജിക്ക് തൈ നൽകി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സി. റസീന, പി.ടി.എ പ്രസിഡന്‍റ്​ അബ്ദുറഹ്മാൻ, നവാസ് നീലാട്ട്, കെ. ഗിരീഷ്, തേഞ്ഞിപ്പലം എസ്.ഐ രമേശ്, ശ്രീഹരി എന്നിവർ സംസാരിച്ചു. ചേലേമ്പ്ര: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ചേലേമ്പ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ കൊണ്ടോട്ടി പച്ചത്തുരുത്ത് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നട്ട്​ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.പി. ഫാത്തിമബീവി, പ്രിൻസിപ്പൽ പി. മനോജ് കുമാർ, ഹെഡ്മിസ്ട്രസ് ആർ.പി. ബിന്ദു, കെ.പി. അഫ്സത്ത് ബീവി, ടി.പി. സമീറ ടീച്ചർ, ഇഖ്ബാൽ പൈങ്ങോട്ടൂർ, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫിസർ രാജേഷ്, കൃഷി ഓഫിസർ നീനു രവീന്ദ്രൻ, കെ.കെ. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.