വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യായിരത്തോളം വിവിധ ഇനം വൃക്ഷ തൈകളാണ് മുളപ്പിച്ച് പരിപാലിച്ചത്. സോഷ്യൽ ഫോറസ്ട്രി വഴിയാണ് വിത്തുകൾ ശേഖരിച്ചത്. പേര, താണി, കൊന്ന, സീതപ്പഴം, നെല്ലി തുടങ്ങിയ വിവിധ ഇനം തൈകളുടെ വിത്തുകളാണ് മുളപ്പിച്ചത്. നാലുമാസം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. തൈകളുടെ വിതരണോദ്ഘാടനവും പാതയോരങ്ങളിലും നദിതീരങ്ങളിലും ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിക്കലിന്‍റെ ഉദ്ഘാടനവും പ്രസിഡൻറ് കെ. മാനുപ്പ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. MP VNCY 4 K Manuppa.jpg തൈകളുടെ വിതരണോദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.