പൂക്കാട്ടിരി: കുറ്റിപ്പുറം ബ്ലോക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ ഗ്രാമപഞ്ചായത്ത് വനം വകുപ്പുമായി സംയോജിച്ച് നഴ്സറിയിൽ ഉൽപാദിപ്പിച്ച തൈകൾ നടീൽ ഉദ്ഘാടനം മണ്ണത്തുപറമ്പ് നൂറടിയിൽ പ്രസിഡന്‍റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജാഫർ പുതുക്കുടി, റസീന നെല്ലീരിത്തൊടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന തെസ്നി, കെ.കെ. രാജീവ്, പി.ടി. അയ്യൂബ്, കെ.ടി. നൗഷാദ്, കെ.പി. വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. MP VNCY 5 Haseena Ibrahim.jpg എടയൂർ നൂറടിയിൽ വൃക്ഷത്തൈ നടീൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.