ക്ലിഫ്​ ഹൗസിലേക്ക്​ നാളെ പോപുലർ ഫ്രണ്ട്​​ മാർച്ച്​

'കസ്റ്റഡിയിലെടുത്ത സംസ്ഥാന ട്രഷറർ കെ.എച്ച്​. നാസറിനെ ഉടൻ വിട്ടയക്കണം' മലപ്പുറം: പോപുലർ ഫ്രണ്ട്​​ സംസ്ഥാന ട്രഷറർ കെ.എച്ച്.​ നാസറിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസിലേക്ക്​ മാർച്ച്​ നടത്തുമെന്ന്​ പോപുലർ ഫ്രണ്ട്​​ സംസ്ഥാന പ്രസിഡന്‍റ്​​ സി.പി. മുഹമ്മദ്​ ബഷീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴയിൽ നടന്ന പോപുലർ ഫ്രണ്ട്​ പരിപാടിയുമായി നേരിട്ട്​ ബന്ധമില്ലാത്തയാളാണ്​ നാസർ. അദ്ദേഹത്തെ ഉടൻ വിട്ടയക്കണം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ മുഖം നഷ്ടപ്പെട്ട പിണറായി വിജയന്‍റെ പ്രതിച്ഛായ മിനുക്കാനുള്ള നടപടിയുടെ ഭാഗമാണ്​ ഈ നീക്കമെന്നും മുഹമ്മദ്​ ബഷീർ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി എ. നിസാറും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.