തിരൂർ: പഴംകുളങ്ങരെ നീലിയകുളത്തിന് ചുറ്റും ഭിത്തി കെട്ടാനനുവദിക്കില്ലെന്നും കുളത്തിനരികിലൂടെയുള്ള റോഡിന്‍റെ വളവ് നിവര്‍ത്താനാവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്നും കുളത്തിന്‍റെ ഉടമസ്ഥരായ നരിക്കോടന്‍ കുഞ്ഞിമുഹമ്മദ്, സെയ്തലവി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കുളം നികത്താൻ അനുമതി നൽകാത്തവർ തന്നെയാണ് മാലിന്യം തള്ളുന്നതെന്നും നീലിയകുളം പൊതുകുളമല്ലെന്നും ഉടമകള്‍ പറഞ്ഞു. നീലിയകുളം ഭിത്തികെട്ടി സംരക്ഷിക്കാമെന്ന് തിരൂര്‍ നഗരസഭ ചെയര്‍പേഴ്സൻ എ.പി. നസീമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൊതുകുളമാണെന്ന് പ്രചാരണം നടത്തുന്നവര്‍ ഭൂമാഫിയക്കാരാണ്. സുരക്ഷാഭിത്തി കെട്ടുന്നത് ശാശ്വത പരിഹാരമാവില്ല. കുളത്തിനരികിലൂടെയുള്ള റോഡിന്‍റെ വളവ് നിവര്‍ത്തണം. ഇതിനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തങ്ങളൊരുക്കമാണന്നും ഇക്കാര്യം ഞായറാഴ്ച നടക്കുന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സനെ അറിയിക്കുമെന്നും ഭൂവുടമകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.