എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞവർക്ക് സൗജന്യ കരിയർ സമ്മിറ്റ്

മാറഞ്ചേരി: ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്കായി സൗജന്യ കരിയർ സമ്മിറ്റ് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ മാറഞ്ചേരി സൽക്കാര കമ്യൂണി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരുമ മാറഞ്ചേരിയും സിജി പൊന്നാനി ചാപ്റ്ററും പി.സി.ഡബ്ല്യൂ.എഫ് എജുസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം. റിട്ട. ഗവ. അഡീഷനൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ്, പൊന്നാനി സിവിൽ സർവിസ് അക്കാദമി കോഓഡിനേറ്റർ പ്രഫ. കെ. ഇമ്പിച്ചിക്കോയ എന്നിവർ അതിഥികളായി പങ്കെടുക്കും. ജില്ല പഞ്ചായത്തിന്റെ വിജയഭേരി കോഓഡിനേറ്റർ ടി. സലീം, ഐ.സി.എ പ്രിൻസിപ്പൽ ഡോ. ഷരീഫ് കാസർകോട് തുടങ്ങിയ കൗൺസിലർമാർ ക്ലാസുകൾ നയിക്കും. ഈ വർഷം പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഗൂഗിൾ ഫോം ഉപയോഗിച്ച് മുൻകൂട്ടി രജിസ്ട്രേഷൻ നടത്തണമെന്ന് സംഘാടകർ അറിയിച്ചു. പ്ലസ് ടു വിദ്യാർഥികൾക്ക് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവർക്ക് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് ക്ലാസുകൾ നടക്കുക. വാർത്തസമ്മേളനത്തിൽ ഒരുമ മാറഞ്ചേരി ചെയർമാൻ ഇ.എം. മുഹമ്മദ്, അബ്ദുൽ ലത്തീഫ് കളക്കര, പി.സി.ഡബ്ല്യൂ.എഫ് ഭാരവാഹികളായ അടാട്ട് വാസുദേവൻ, എം.ടി. നജീബ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.