ഉപതെരഞ്ഞെടുപ്പ് ഫലം തലതിരിഞ്ഞ നയങ്ങള്‍ക്കെതിരായുള്ള ജനവിധി -ഐ.ടി. യൂണിയന്‍

മലപ്പുറം: സര്‍ക്കാറിന്‍റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെയുള്ള ജനവിധിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതികളും ധിക്കാരത്തോടെയുള്ള നിലപാടുകളുമാണ് തിരിച്ചടിക്ക് കാരണം. ഐ.ടി. സാക്ഷരതയിലും ഇ-ഗവേർണൻസിലും കേരളത്തിന് നേട്ടങ്ങളുണ്ടാക്കിയ അക്ഷയ കേന്ദ്രങ്ങളെ തകർക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ശാംസുന്ദര്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡൻറ് പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. ഹാസിഫ് ഒളവണ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, ഷബീര്‍ തുരുത്തി കാസര്‍കോട്, അബ്ദുൽ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, ഷെബു സദക്കത്തുള്ള പാലക്കാട്, മുട്ടം അബ്ദുല്ല എറണാകുളം, അഡ്വ. ജാഫര്‍ സാദിഖ് കണ്ണൂര്‍, അനീസ് ഖാന്‍ തിരുവനന്തപുരം, അഷ്റഫ് പട്ടാക്കല്‍, പി.കെ. മന്‍സൂര്‍ പൂക്കോട്ടൂര്‍, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി, എം.സി. ഷറഫുദ്ദീന്‍ എടവണ്ണപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.