ചെയർമാനെതിരെയാണ് പ്രതിഷേധം നിലമ്പൂർ: നിലമ്പൂർ നഗരസഭയിലെ താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയിൽ പ്രതിഷേധം പുകയുന്നു. പാർട്ടിയോട് കൂടിയാലോചിക്കുകയോ ബ്രാഞ്ച് തലത്തിലുള്ള ലിസ്റ്റ് അംഗീകരിക്കുകയോ ചെയ്യാതെയാണ് താൽക്കാലിക നിയമനം നടത്തിയതെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പരാതിയും നൽകിയിരുന്നു. പാർട്ടിയെ മുഖവിലക്കെടുക്കാതെ ചെയർമാൻ തന്നിഷ്ടപ്രകാരമാണ് നിയമനങ്ങളും മറ്റു കാര‍്യങ്ങളും നടത്തുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. ഒരു ഡ്രൈവർ, നാല് ജീവനക്കാർ എന്നിവരെയാണ് അടുത്തിടെ നഗരസഭ ഓഫിസിൽ താൽക്കാലികമായി നിയമിച്ചത്. ഇതിൽ ഡ്രൈവർ നഗരസഭക്ക് പുറത്തുള്ളയാളാണ്. നഗരസഭക്ക് അകത്തുനിന്നുതന്നെ ഒരാളെ നിയമിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ‍്യപ്പെട്ടിരുന്നത്. മറ്റു നാല് നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ചെയർമാന്‍റെ തന്നിഷ്ടപ്രകാരമുള്ള ചെയ്തികളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയിലെ ചില പ്രവർത്തകർ പാർട്ടി വിടാനുള്ള തീരുമാനത്തിലാണ്. സി.പി.ഐയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. സി.പി.ഐ നേതാക്കളുമായി ഔദ‍്യോഗികമല്ലാത്ത ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.