വിദ്യാർഥിക്ക്​ പാമ്പുകടിയേൽക്കൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വടക്കാഞ്ചേരി: നഗരസഭക്ക്​ കീഴിലെ ആനപ്പറമ്പ് ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥിയെ പാമ്പ് കടിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർമാന്‍റെ ചേംബർ ഉപരോധിച്ചു. സ്കൂളിന്‍റെ ചുറ്റുവട്ടം ആക്രി സാധനങ്ങൾ നിറഞ്ഞ് മലിനമായ അന്തരീക്ഷമാണ്. പലവട്ടം സ്കൂൾ അധികാരികളും സ്ഥലം കൗൺസിലറും നഗരസഭയോട് ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സമാന അന്തരീക്ഷമാണ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ഉള്ളതെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. കൗൺസിലർമാരായ കെ. അജിത്കുമാർ, കെ.ടി. ജോയ്, പി.എൻ. വൈശാഖ്, ബുഷ്റ റഷീദ്, സന്ധ്യ കൊടയ്ക്കാടത്ത്, ജോയൽ മഞ്ഞില, ജിജി സാംസൺ, ഗോപാലകൃഷ്ണൻ, കെ.എൻ. പ്രകാശൻ, അഡ്വ ശ്രീദേവി, രമണി, പ്രേമദാസൻ എന്നിവർ നേതൃത്വം നൽകി. പടം : വടക്കാഞ്ചേരി നഗരസഭയിൽ ചെയർമാന്‍റെ ചേംബർ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിക്കുന്നു TCT.WKY.Congres.mucipal.20220602-WA0073

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.