മണ്ണ് സൗഹൃദ പഞ്ചായത്താകാൻ വടക്കേക്കാട്​

വടക്കേക്കാട്: പരിസ്ഥിതി ദിനാചരണ ഭാഗമായി വടക്കേകാട് പഞ്ചായത്ത് കർഷക സംഗമം ശനിയാഴ്ച രാവിലെ 10ന് ഐ.സി.എ റോഡ് കല്ലൂർ മദ്​റസ കമ്യൂണിറ്റി ഹാളിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസലുൽ അലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.കെ. അക്ബർ എം.എൽ.എ മണ്ണാരോഗ്യ കാഡുകൾ വിതരണം ചെയ്യും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ വിത്ത്, തൈ വിതരണം, കാർഷിക സെമിനാർ, കർഷക സംവാദം എന്നിവയുമുണ്ടാകും. പുനർജനി പദ്ധതിയിൽ 16 വാർഡുകളിൽനിന്ന് ശേഖരിച്ച 1600 സാമ്പിൾ മണ്ണ് പരിശോധന പൂർത്തിയാക്കി കർഷകർക്ക് മണ്ണാരോഗ്യ കാർഡ് നൽകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് വടക്കേക്കാട് എന്ന് സോയിൽ സർവേ അസി. ഡയറക്ടർ പ്രീതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിശോധനയുടെ അടിസ്ഥാനത്തിൽ വടക്കേക്കാടിനെ ജില്ലയിലെ മണ്ണ് സൗഹൃദ പഞ്ചായത്ത് ആക്കുമെന്ന് ഫസലുൽ അലി പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പ്രീതി, കൃഷി അസി. ഡയറക്ടർ എ.എൻ. മനോജ്, പഞ്ചായത്ത് കൃഷി ഓഫിസർ സുമേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.