മെഡിക്കൽ ക്യാമ്പ്

വേങ്ങര: വേങ്ങര പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയർ സെന്ററും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ടി.കെ. പൂച്യാപ്പു ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് പ്രസിഡന്‍റ്​ ഹംസ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. പൾമണോളജി, പീഡിയാട്രിക് വിഭാഗങ്ങളിലായി നൂറോളം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന്​ നൽകി. ഡോ. കെ.പി. മോഹൻദാസ്, ശിശുരോഗ ചികിത്സവിദഗ്​ധൻ ശഹദ് കാരാടൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹാഷിഖ്, നിയാസുദ്ദീൻ, സിസ്റ്റർ ജസി, മണി, ക്യാമ്പ് കൺവീനർ ടി.ടി. ഗഫൂർ, പൂഴിത്തറ പോക്കർ ഹാജി, കെ.പി. കുഞ്ഞീച്ചി, അഷ്‌റഫ്‌ പാലേരി, അമീർ എന്ന കുഞ്ഞാപ്പു ഇത്തിക്കൽ, ഡോ. ടി.ടി. ലുജൈൻ ആയിഷ തുടങ്ങിയവർ നേതൃത്വം നൽകി. പാലിയേറ്റിവ് ജനറൽ സെക്രട്ടറി ടി.കെ. അഹമ്മദ് ബാവ സ്വാഗതവും ട്രഷറർ മാളിയേക്കൽ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.