കാമ്പസുകളിലെ സമാധാനം തകർക്കാനുള്ള എം.എസ്​.എഫ് നീക്കം അവസാനിപ്പിക്കണം -എസ്​.എഫ്​.ഐ

മലപ്പുറം: ജില്ലയിലെ കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന എം.എസ്​.എഫ്​ നീക്കം അവസാനിപ്പിക്കണമെന്ന്​ എസ്​.എഫ്​.ഐ. മലപ്പുറം ഗവ. കോളജിലും പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിലും എസ്​.എഫ്​.ഐ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ നശിപ്പിക്കുകയും മലപ്പുറം ഗവ. കോളജിൽ എസ്​.എഫ്​.ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത് കാമ്പസുകളിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് എം.എസ്​.എഫ്​ നടത്തുന്നത്. കാമ്പസുകളിൽ സമാധാനാന്തരീക്ഷം നിലനിൽക്കണമെന്നും ആക്രമണത്തിന് നേതൃത്വം നൽകാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജില്ല പ്രസിഡന്‍റ്​ എൻ. ആദിൽ, സെക്രട്ടറി എം. സജാദ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.