പൊന്നാനി: ജില്ല സ്പോർട്സ് കൗൺസിലിന് കീഴിൽ പൊന്നാനിയിൽ സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത് പരിമിതികൾക്ക് നടുവിൽ. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലെ കായികാഭിരുചിയുള്ള വിദ്യാർഥികളുടെ കായിക വികസനത്തിനും ചെറുപ്രായത്തിൽ തന്നെ കായികപ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതിനും വേണ്ടിയാണ് ഹോസ്റ്റൽ ആരംഭിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. വാർഡൻ ഉൾപ്പെടെ ഇല്ലാത്ത സ്ഥിതിയിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. കോവിഡിന് ശേഷം വാർഡന്‍റെ സേവനം ലഭ്യമായിട്ടില്ല. കബഡി പരിശീലനത്താവശ്യമായ മാറ്റ് പോലും ഇല്ലാതെയാണ് സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. കയാക്കിങ് പരിശീലനവും കൃത്യമായി നടക്കുന്നില്ലെന്നാണ് ആരോപണം. പുഴയിൽ പരിശീലനം നടത്തുന്നതിന് പകരം ഹോസ്റ്റലിന് സമീപം കരയിലാണ് പരിശീലനം നൽകുന്നത്. ഓരോ മാസവും നടക്കേണ്ട ഹോസ്റ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയുടെ റിവ്യൂ മീറ്റിങ്ങും യഥാസമയം ചേരാറില്ല. അതേസമയം, കഴിഞ്ഞ ദിവസം കായിക മന്ത്രി വി. അബ്ദുറഹ്മാൻ മിന്നൽ സന്ദർശനം നടത്തി നൽകിയ നിർദേശത്തെത്തുടർന്ന് ഹോസ്റ്റൽ പരിസരം ശുചീകരിച്ചു. ഹോസ്റ്റലിലെ സൗകര്യങ്ങൾ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിലയിരുത്തി. ജനകീയ സമിതി രൂപവത്കരിച്ച് ഹോസ്റ്റൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ചെയർമാൻ പറഞ്ഞു Photo: MP PNN1 പൊന്നാനിയിലെ സ്പോർട്സ് ഹോസ്റ്റൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.