അഗളി: സൈലന്‍റ് വാലി സൈരന്ധ്രി വനമേഖലയിൽ നിന്ന് കാണാതായ വാച്ചർ പുളിക്കാഞ്ചേരി രാജന്‍റെ തിരോധാനത്തിന് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. മെയ് മൂന്നിന് രാത്രി 8.30 ഓടെ സൈലന്‍റ് വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തെ മെസിൽ നിന്ന് ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് ഷെഡിലേക്ക് ഉറങ്ങാൻ പോയ രാജനെ പിന്നീടാരും കണ്ടിട്ടില്ല. ജൂൺ പതിനൊന്നിനാണ് മകൾ രേഖയുടെ വിവാഹം. വിവാഹത്തിന് കൈ പിടിച്ച് നൽകാൻ അച്ഛൻ വരുമോയെന്ന കാത്തിരിപ്പിലാണ് മകൾ. രാജന്‍റെ തിരോധാനത്തോടെ കല്യാണവീടിന്‍റെ സന്തോഷമെല്ലാം അന്യമായ അവസ്ഥയിലാണ് കുടുംബം തണ്ടർബോൾട്ട്, വനം വകുപ്പ് ദ്രുതകർമസേന തുടങ്ങിയവയെല്ലാം സൈലൻറ് വാലി വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.