തൃശൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ അധ്യാപകന് ഒമ്പതു വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനനെയാണ് (58) തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പോക്സോ നിയമം 9, 10, 11, 12 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരവുമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. മെസ് ഹാളിലും വരാന്തയിലും വെച്ച് പലതവണ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.