ചെറുതുരുത്തി: മുള്ളൂർക്കര ഇരുനിലംകോട് മഹാദേവ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജാതിഭേദമന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ക്ഷേത്രത്തിലെ 26ാമത് അന്നദാന വാർഷികമാണ് ആഘോഷമായി നടത്തിയത്. രാവിലെ ക്ഷേത്രപൂജാരികളായ വി. രാജീവ്, എസ്. പ്രവിൻ എന്നിവരുടെ നേതൃത്വത്തിൽ പൂജാകർമങ്ങൾ നടന്നു. തുടർന്ന് ക്ഷേത്രസമിതി പ്രസിഡന്‍റ് പി.എസ്. രാഘവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.വി. ദേവദാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുള്ളൂർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി.കെ. തങ്കപ്പൻ, കോൺഗ്രസ് മുള്ളൂർക്കര മണ്ഡലം പ്രസിഡൻറ് ടി.വി. സുലൈമാൻ, കോൺഗ്രസ് നേതാക്കളായ എൻ.എം. വർഗീസ്, മുഹിയുദ്ദീൻ, മുസ്ലിം ലീഗ് ജില്ല ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ട്രഷറർ വി.കെ. ശിവദാസ്, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാചകരംഗത്ത് പ്രാവീണ്യം തെളിയിച്ച പരമേശ്വരൻ ഉണ്ണി നായർ തയാറാക്കിയ ഭക്ഷണ വിതരണത്തിന്‍റെ ഉദ്ഘാടനം ഒന്നര വയസ്സുള്ള ദീപ്തിക്ക് നൽകി നിർവഹിച്ചു. ചിത്രം:TCTC Ty 1 മുള്ളൂർക്കര ഇരുനിലംകോട് മഹാദേവ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് എത്തിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.