പുലാമന്തോൾ: രാത്രിയായാൽ ഇരുട്ടിലാവുന്ന പുലാമന്തോൾ ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനം. പഞ്ചായത്തിന്റെ സ്പെഷൽ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പുലാമന്തോൾ ടൗൺ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, വാർഡംഗം കെ.ടി. അഷ്‌കർ, ബസ് സ്റ്റാൻഡ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ. വാസുദേവന്‍, പി.ടി. മുഹമ്മദ് ഹനീഫ, കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷന്‍ അസി. എൻജിനീയർ തോമസ് മാത്യു, സിഡ്കോ കമ്പനി അധികൃതർ എന്നിവർ സ്ഥലം സന്ദര്‍ശിച്ചു. പുലാമന്തോൾ ടൗൺ, കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം, ബസ് സ്റ്റാൻഡ് കോംപ്ലക്സ്, പുലാമന്തോൾ യു.പി, ഓണപ്പുട എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. MCPML (2) High mast light . (പടം: ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി പുലാമന്തോൾ ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ അധികൃതർ സ്ഥലം പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.