കരിങ്കൽ ക്വാറി പ്രവർത്തനം: പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു

പുലാമന്തോൾ: പഞ്ചായത്ത് 12ാം വാർഡ് ചാമക്കുണ്ടിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് വാർഡംഗം എൻ.പി. റാബിയ പഞ്ചായത്തിന് നിവേദനം നൽകി. കരിങ്കൽ ക്വാറി പ്രവർത്തനംമൂലം സമീപ പ്രദേശങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം നൽകിയത്. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ, വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ പനങ്ങാട്, സെക്രട്ടറി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക അറിയിച്ച് കലക്ടർക്ക് അടിയന്തരമായി കത്ത് അയക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയാണ് മടങ്ങിയത്. MCPML: karinkal kwari . (പടം: കരിങ്കൽ ക്വാറി പ്രവർത്തിക്കുന്ന ചാമക്കുണ്ടിലെ വീടുകൾ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.