ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു

തിരൂർ: . നടുവിലങ്ങാടി കക്കാട്ട് ഹംസയുടെ വീടിനോട് ചേർന്ന്​ ഉപയോഗത്തിലുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന് അരികിൽ സ്ഥാപിച്ച മോട്ടോറും മണ്ണിനടിയിലായി. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ നോക്കിയപ്പേഴാണ് കിണർ താഴ്ന്നത് കണ്ടത്. വില്ലേജ് അധികൃതരും നഗരസഭ കൗൺസിലർ കെ. അബൂബക്കറും സ്ഥലം സന്ദർശിച്ചു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. mw kakadav kinar നടുവിലങ്ങാടി കാക്കടവിൽ ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.