പ്രവേശനോത്സവവും ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനവും

പ്രവേശനോത്സവവും ഓപൺ ഓഡിറ്റോറിയം ഉദ്ഘാടനവും കരിങ്കല്ലത്താണി: ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിച്ച ഓപൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് നിർവഹിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ അനുവദിച്ച ഗേൾസ് ടോയ്ലറ്റിന്റെ നിർമാണ പൂർത്തീകരണ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അയമു നിർവഹിച്ചു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ, ടി.കെ. നവാസ്, വാർഡംഗം ശാരദ മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് എൻ. മോഹൻദാസ്, കെ.കെ. ബാലകൃഷ്ണൻ, ഹംസ എന്ന മുത്തു, പി.ടി. ബഷീർ, കെ. അയ്യപ്പൻ, മൊയ്തീൻകുട്ടി, അൻവർ, റിയാസ്, പ്രിൻസിപ്പൽ പി. നൈലോഫിർ, സ്റ്റാഫ് സെക്രട്ടറി വി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണ ലയൺസ് ക്ലബും 2010-11 എസ്.എസ്.എൽ.സി ബാച്ചും നൽകിയ പഠന കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.