വീടിന്‍റെ താക്കോൽ കൈമാറി

വൈലത്തൂർ: കാവപ്പുര യൂനിറ്റ് കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ് സംഘടനകൾ സംയുക്തമായി പരേതനായ മൊല്ലഞ്ചേരി സൈതലവിയുടെ കുടുംബത്തിന് നിർമിച്ചു നൽകിയ ദാറുൽ ഖൈറിന്‍റെ താക്കോൽ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ കുടുംബത്തിന് കൈമാറി. സമർപ്പണ സമ്മേളനം അബ്ദുൽ മജീദ് ഫൈസി ആദ്യശ്ശേരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ ഹാജി പോണിയേരി അധ്യക്ഷത വഹിച്ചു. എൻ.വി. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം മുഖ്യപ്രഭാഷണം നടത്തി. ജലാലുദ്ദീൻ ജീലാനി വൈലത്തൂർ സ്ഥലത്തിന്‍റെ ആധാരം നൽകി. പടം ദാറുൽ ഖൈർ താക്കോൽ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ സൈതലവിയുടെ കുടുംബത്തിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.