അൺ എയ്ഡഡ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചില്ലെന്ന് പരാതി

താനൂർ: സ്കൂളുകൾ തുറന്നെങ്കിലും പാഠപുസ്തകങ്ങളില്ലാതെ അധ്യയനം ആരംഭിക്കേണ്ട ഗതികേടിലാണ് അൺ എയ്ഡഡ് വിദ്യാലയങ്ങൾ. മാർച്ചിൽ തന്നെ തുകയടച്ച് കാത്തിരിക്കുന്ന സ്ഥാപനങ്ങൾക്ക് എന്ന് പാഠപുസ്തകങ്ങൾ ലഭ്യമാകുമെന്ന വിവരം പോലും അധികൃതരുടെ ഭാഗത്തുനിന്ന്​ കിട്ടുന്നില്ലെന്നാണ് പരാതി. മുൻവർഷങ്ങളിൽ നേരത്തേ ലഭിച്ചിരുന്ന പാഠപുസ്തകങ്ങൾ ഇത്തവണ പതിവിലും വൈകിയതോടെ അധ്യയനം താളം തെറ്റുന്ന അവസ്ഥയാണ്​. ഓൺലൈൻ പഠനരീതിയുടെ പരിമിതികൾ മറികടന്ന് പൂർണമായി ഓഫ്‌ലൈൻ പഠനരീതിയിലേക്ക് കടക്കാനിരിക്കെ പുസ്തകങ്ങൾ ലഭ്യമാകാത്തത് രക്ഷിതാക്കളിലും വിദ്യാർഥികളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ സ്‌റ്റേറ്റ് സിലബസിൽ സൗജന്യമായും കുറഞ്ഞ നിരക്കിലും പഠിച്ചുകൊണ്ടിരിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരടക്കമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന നിരന്തര അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് സ്ഥാപന അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.