ക്ഷീരസംഘം ഉദ്ഘാടനം

പന്നിത്തടം: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് കിടങ്ങൂർ ക്ഷീര സംഘത്തിന്‍റെ ഉദ്ഘാടനവും ക്ഷീര കർഷകരെ ആദരിക്കലും നടന്നു. എ.സി. മൊയ്തീന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മീന സാജൻ മുഖ്യാതിഥിയായി. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ വി. ശ്രീജ, ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്‌ കെ.ജി. പ്രമോദ്, ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രജിത ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മണി, കടങ്ങോട് പഞ്ചായത്ത്‌ വാർഡ് മെംബർ ടെസ്സി ഫ്രാൻസിസ്, ക്ഷീര വികസന ഓഫിസർ സി.ജെ. ജാസ്മിൻ എന്നിവർ സംസാരിച്ചു. TCT ERMPT 2 പടം : കിടങ്ങൂർ ക്ഷീര സംഘത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.സി. മൊയ്തീന്‍ എം.എൽ.എ ക്ഷീരകർഷകരെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.