പ്രവേശനോത്സവത്തിനിടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു

തുവ്വൂർ: പ്രവേശനോത്സവത്തിരക്കിനിടെ കുട്ടികളുടെ ആഭരണങ്ങൾ കാണാതായി. മോഷണമാണെന്ന് സംശയിക്കുന്നു. തുവ്വൂർ ജി.എൽ.പി സ്കൂളിലാണ് സംഭവം. നെച്ചിത്തടയൻ ജംഷീറിന്റെ മകൾ നാദില, മുരിയേങ്ങലത്ത് മുഹമ്മദ് സാദിഖിന്റെ മകൾ ഐഷ അൽഫിയ എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രീ പ്രൈമറിയിൽ ചേർന്ന നാദിലയുടെ സ്വർണമാലയും ഉമ്മയോടൊപ്പമെത്തിയ അൽഫിയയുടെ പാദസരവുമാണ് നഷ്ടപ്പെട്ടത്. മാല ആരോ വലിച്ചെടുത്തതാണെന്ന് കുട്ടി പറയുന്നു. രക്ഷിതാക്കൾ കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.