പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട്​ സി.പി.എം പ്രതിഷേധം

വണ്ടൂർ: പഞ്ചായത്തിൽ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റ്​ ഷൈജൽ എടപ്പറ്റ രാജിവെക്കണമെന്ന് സി.പി.എം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപെട്ടു. ഇതുമായി ബന്ധപ്പെട്ട് ജൂൺ അഞ്ചിന്​ പഞ്ചായത്തിലുടനീളം വാഹന പ്രചാരണ ജാഥയും എട്ടിന്​ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും നടത്തും. പഞ്ചായത്ത് പ്രസിഡന്‍റ​ അവധിയിലായതിനാൽ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്‍റ്​ ഷൈജൽ എടപ്പറ്റ പഞ്ചായത്തിന്‍റെ കൈവശത്തിൽ കാപ്പിലിൽ വനിതകൾക്കായി പ്രവർത്തിക്കുന്ന കൊപ്ര സംസ്കരണ യൂനിറ്റ് പഞ്ചായത്ത് ഭരണസമിതി അറിയാതെ സ്വകാര്യ വ്യക്തിക്ക് ചക്ക സംസ്കരണത്തിന് കൈമാറിയ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസിനും ഡി.ഡി.പിക്കും പരാതിയും നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ അഡ്വ. അനിൽ നിരവിൽ, കെ.ടി. മുഹമ്മദാലി, സി. ജയപ്രകാശ്, ടി.പി. ഇബ്രാഹിം, പി. അരുൺ, അരിമ്പ്ര മോഹൻ, ഒ. നൗഷാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.