ഉപജില്ല തല പ്രവേശനോത്സവം

ഉപജില്ലതല പ്രവേശനോത്സവം കരുവാരകുണ്ട്: അക്ഷരമുറ്റത്തേക്ക് നിറചിരിയോടെ കടന്നുവന്ന മുന്നൂറോളം നവാഗതർക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി വണ്ടൂർ ഉപജില്ലതല പ്രവേശനോത്സവം. കരുവാരകുണ്ട് പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. അംഗം സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. പുൽവെട്ട ജി.എൽ.പി സ്കൂളിൽ വാർഡ് അംഗം ഇ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. തരിശ് ജി.എൽ.പി സ്കൂളിൽ വാർഡ് അംഗം കെ. സുഫൈറ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു. Mn krkd pravesanolsvamWW വണ്ടൂർ ഉപജില്ല സ്കൂൾ പ്രവേശനോത്സവം പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.