ട്രോമകെയർ പരിശീലനം പൊന്നാനി: മലപ്പുറം ജില്ല ട്രോമകെയർ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നാംഘട്ട പരിശീലനം ഞായറാഴ്ച നടക്കും. താലൂക്ക് പരിധിയിലെ പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ്, കുറ്റിപ്പുറം സ്റ്റേഷൻ യൂനിറ്റുകളിൽനിന്ന് സന്നദ്ധ പ്രവർത്തനങ്ങൾക്കായി വളന്‍റിയർമാരെ ഒരുക്കുന്നതിനും ഇവർക്കായി ജീവൻരക്ഷ പരിശീലനം നൽകുകയുമാണ് ലക്ഷ്യം. ജൂൺ അഞ്ചിന് ഞായറാഴ്ച പൊന്നാനി ഐ.എസ്.എസ് സ്കൂളിൽ ഒന്നാംഘട്ട പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏകദിന പരിശീലനം പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അധ്യക്ഷത വഹിക്കും. താലൂക്ക് പരിധിയിലെ ഓരോ വീട്ടിൽനിന്ന് ഒരാൾ വീതം ജീവൻരക്ഷക്കാവശ്യമായ പരിശീലനം നേടുകയെന്നതാണ് ട്രോമകെയർ ലക്ഷ്യമിടുന്നത്. വാർത്തസമ്മേളനത്തിൽ സലാം പോത്തനൂർ, പ്രേമദാസ്, പി.വി. അഷ്ക്കർ, ഫൈസൽ ബാജി, പി.വി. യൂസുഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.