എടപ്പാൾ: എടപ്പാൾ ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് സലാം പോത്തന്നൂരിന്‍റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അയിലക്കാട്: അയിലക്കാട് എ.എം.എൽ.പി സ്കൂൾ പ്രവേശനോത്സവം എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.പി. നവാസ് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എച്ച്.എം ശാരദമണി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. കാലടി: കാലടി ജി.എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. അബ്ദുൽ ഗഫൂറിന്‍റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ. തിരുത്തി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂൾ വാർഡ് മെംബർ പാടത്ത് സാബ കരീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പള്ളിയാലിൽ ദേവനാഥൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ: പെരുമ്പറമ്പ് ജി.എൽ.പി.എസ് പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് കെ.പി. നിസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. തവനൂർ: പ്രവേശനോത്സവത്തിൽ വിദ്യാർഥികൾക്ക് കാഴ്ചവിരുന്നൊരുക്കി കടകശ്ശേരി ഐഡിയൽ സ്കൂൾ. കൊടികളും തോരണങ്ങളും മുത്തുക്കുടകളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച കാമ്പസിലേക്ക് മെഴുകുതിരി വെട്ടവുമായി അധ്യാപകരും ഫ്യൂഷൻ സംഗീതമൊരുക്കി സീനിയർ വിദ്യാർഥികളും കുട്ടികളെ സ്വീകരിച്ചു. സെന്തിൽകുമാരൻ, സുപ്രിയ ഉണ്ണികൃഷ്ണൻ, പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ, ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, തുടങ്ങിയവർ നേതൃത്വം നൽകി. Photo 1 MP EDPL: അയിലക്കാട് എ.എം.എൽ.പി സ്കൂൾ പ്രവേശനോത്സവം എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു Photo: 2 MP KTPM കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.