പച്ചക്കറി തോട്ടമൊരുക്കി പ്രവേശനോത്സവം

വലിയകുന്ന്: വലിയകുന്ന് എച്ച്.എ.എല്‍.പി സ്‌കൂളില്‍ നടത്തി. പച്ചക്കറി തൈകളുമായാണ് വിദ്യാര്‍ഥികള്‍ ആദ്യ ദിനം സ്‌കൂളിലെത്തിയത്. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഉമ്മുക്കുൽസുവിന്‍റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് പച്ചക്കറിത്തൈകള്‍ നട്ടു. കൃഷിപ്പാട്ട്​ പാടി വിദ്യാര്‍ഥികള്‍ പ്രവേശനോത്സവം ആവേശമാക്കി. പ്രശസ്ത സംവിധായകന്‍ ജിയോ ബേബി മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് നാസര്‍ ഇരിമ്പിളിയം അധ്യക്ഷത വഹിച്ചു. MP VNCY 5 HALPS Valiyakunnu.jpg: വലിയകുന്ന് എച്ച്.എ.എല്‍.പി സ്‌കൂൾ പ്രവേശനോത്സവം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഉമ്മുക്കുൽസു പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.