മഞ്ചേരി: പുതിയ അധ്യയനവർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ കൈമാറി. മഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ 'കാണിക്ക കൊണ്ടൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായാണ് പഠനോപകരണ കിറ്റുകൾ സമ്മാനിച്ചത്. മഞ്ചേരി അരുകിഴായയിൽ നടന്ന ചടങ്ങ് നഗരസഭ അംഗം സജിത വിജയൻ ഉദ്ഘാടനം ചെയ്തു. ചർച്ച് പാസ്റ്റർ ജിനേഷ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ല സെക്രട്ടറി ഹുസൈൻ വല്ലാഞ്ചിറ കിറ്റുകൾ നൽകി. സുബ്രഹ്മണ്യൻ എന്ന വേശപ്പ, നിശാന്ത് അരുകിഴായ, അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.