തിരൂർ: കാലങ്ങളായി ഉപയോഗിച്ചിരുന്നതും വ്യക്തമായ രേഖയുള്ളതുമായ പൊതുവഴി അയൽവാസി അടച്ച് അഞ്ച് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. ചെറിയമുണ്ടം പഞ്ചായത്ത് 12ാം വാർഡ് വാണിയന്നൂർ ഹാജി ബസാറിലെ കുകപറമ്പിൽ പരേതനായ തടത്തിപറമ്പിൽ ബീരാൻ കുട്ടിയുടെ മകൻ ഷംസുദ്ദീൻ, പരേതനായ മേലമ്മൽ അലവി ഹാജിയുടെ മകൻ മുസ്തഫ ഹാജി, പൊതുപ്രവർത്തകനായ വൈലത്തൂർ സ്വദേശി പി.ടി. നൗഷാദലി, വി. ഷൗക്കത്തലി എന്നിവരാണ് വാർത്തസമ്മേളനത്തിൽ പരാതിയുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകിയതായും അവർ പറഞ്ഞു. അഞ്ച് വീട്ടുകാർക്കും രണ്ടുപേരുടെ കാലി ഭൂമിയിലേക്കും അവകാശപ്പെട്ട പൊതുവഴി അയൽവാസി കെട്ടിയടച്ച് കിണറും ബാത്ത്റൂമും രണ്ട് വീട്ടിലേക്കുള്ള ഗേറ്റും നിർമിച്ചിരിക്കുകയാണിപ്പോൾ. 1918ലെ രേഖയിൽ അടയാളപ്പെടുത്തിയ പൊതുവഴിയാണിത്. ആധാരത്തിൽ വ്യക്തമായി കാണിച്ച പൊതുവഴിക്ക് പകരം തന്റെ സ്ഥലത്ത് കൂടി മറ്റൊരു വഴി തുറന്ന് തരാമെന്ന് പറഞ്ഞാണ് അയൽവാസി കബളിപ്പിച്ച് പൊതുവഴി അടച്ചത്. കൽപകഞ്ചേരി പൊലീസിലും തിരൂർ ഡിവൈ.എസ്.പിക്കും രേഖാമൂലം പരാതിയായി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.