ആനമങ്ങാട്: ന്യൂഡൽഹിയിൽ നടക്കുന്ന റിപബ്ലിക്ദിന പരേഡിൽ ആനമങ്ങാട് സ്വദേശി കേളജ് വിദ്യാർഥി സി.പി. അഭിനേഷ് (19) പങ്കെടുക്കും. എൻ.സി.സി കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് റിപബ്ലിക് ദിന പരേഡിലെ പ്രൈം മിനിസ്റ്റർ റാലിയിലാണ് അഭിനേഷ് പങ്കെടുക്കുന്നത്.
അധ്യാപക ദമ്പതികളായ ആനമങ്ങാട് ചക്കുംപുലാക്കൽ പുത്തൻവീട്ടിൽ കൃഷ്ണകുമാർ, ആശ എന്നിവരുടെ ഇളയ മകനാണ് അഭിനേഷ്. തൂത ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ പഠനകാലത്തും ശ്രീകൃഷ്ണപുരം തോട്ടര ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴും അഭിനേഷ് എൻ.സി.സി കേഡറ്റിൽ സജീവമായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിൽ ബി.എ ഹിന്ദി രണ്ടാംവർഷ വിദ്യാർഥിയാണ്. കേരളത്തിന്റെ ഗാർഡ് ഓഫ് ഓണർ ആയാണ് രാജ്യത്തിന്റെ റിപബ്ലിക് ദിനാഘോഷ പരേഡിലെ പി.എം റാലിയിൽ അഭിനേഷ് പങ്കെടുക്കുക. അഭിനേഷിന്റെ കുടുംബത്തിലെ നാലുപേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ട്. റിപബ്ലിക് ദിനപരേഡ് കഴിഞ്ഞാൽ അടുത്ത ദിവസം ഉപരാഷ്ട്രപതിയോടൊപ്പമുള്ള സംഗമത്തിലും അഭിനേഷ് പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.