ചാലിയാർ ഓളപ്പരപ്പിൽ ഓർമകളിലെ ഉത്സാഹം

വാഴക്കാട്: വ്യവസായ മലിനീകരണത്തിന്റെ നഷ്ട ചിത്രങ്ങളിൽനിന്ന് മൂന്നരപ്പതിറ്റാണ്ടുകാലത്തെ കൂട്ടായ്മയുടെ സമരപരമ്പരകളിലൂടെ സ്വന്തം നാടിനെയും പുഴയെയും വീണ്ടെടുത്ത വാഴക്കാട്ടുകാർ ഈ വർഷവും തങ്ങളുടെ ജനനേതാവിന്റെ ഓർമയിൽ ചാലിയാറിലെ ജലപ്പരപ്പിൽ ഉത്സാഹത്തിന്റെ കൊച്ചോളങ്ങൾ തീർത്തു. ചാലിയാർ സമര നായകൻ കെ.എ. റഹ്‌മാന്റെ ഓർമയിൽ നടക്കുന്ന ചാലിയാർ ദിന പരിപാടികളുടെ തുടക്കം കുറിച്ച് മണന്തലവിലെ പാഡിൽ അപ്പ് കയാക്കിങ് സെന്ററിന്റെ നേതൃത്വത്തിൽ ചാലിയാർ ദിനാചരണ സമിതി നടത്തിയ നീന്തൽ, കയാക്കിങ് മത്സരങ്ങളിലാണ് ഈ പുഴക്കുവേണ്ടി നടന്ന ജനകീയ സമരവും സമര നായകനും മരിക്കാത്ത ഓർമകളായി മാറിയത്.

വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ആരിഫ ഉദ്ഘാടനം ചെയ്തു. ചാലിയാർ ദിനാചരണ കായിക മത്സര വിഭാഗം ചെയർമാൻ ടി. മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, വാപ്പ യു.എ.ഇ പ്രതിനിധി കെ.പി. മുജീബ്, ബി.പി. ഹമീദ്, എൻ.എ. റഹ്മാൻ, ബി.പി.എ റഷീദ്, കെ.എ. ശുക്കൂർ, സ്വാഗത സംഘം കൺവീനർ ഹാഷിം എളമരം, ടി. താഹിർ കുഞ്ഞു എന്നിവർ സാരിച്ചു.

വിദ്യാർഥികളും യുവാക്കളും മുതിർന്നവരും മാറ്റുരച്ച മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു. അഷ്കർ വാഴക്കാട്, ജസീല വാഴക്കാട്, ശിഹാബ് അരൂർ, അൻവർ ഷരീഫ്, നസറുള്ള വാഴക്കാട്, ടി.പി. അഷ്റഫ്, സി.ടി റഫീഖ്, നജ്മുൽ ഹുദ, ടി. അബ്ദുൽ റഊഫ് എന്നിവർ മത്സരം നിയന്ത്രിച്ചു. 

Tags:    
News Summary - Chaliyar Olapparappil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.