ചെന്നൈ പ്രവാസി സാംസ്കാരിക സംഘം ഇന്ന് തിരുനാവായയിൽ

തിരുനാവായ: സാംസ്കാരിക യാത്രയുടെ ഭാഗമായി ചെന്നൈ പ്രവാസി സാംസ്കാരിക സംഘം ഞായറാഴ്ച വൈകീട്ട് തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കും. അണ്ണാ നഗറിലെ പ്രശസ്തമായ ആശ്രയം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് 13-17 പ്രായക്കാരുടെ 55 അംഗ സംഘമെത്തുന്നത്. പ്രവാസി മലയാളികളായിരിക്കും സംഘാംഗങ്ങൾ. സന്ദർശനത്തിനുശേഷം മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടക്കുന്ന സ്വീകരണത്തിൽ സംഘം പങ്കെടുക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം വിജയകുമാർ കുട്ടികളുമായി സംവദിക്കും. സംഘം തിങ്കളാഴ്ച 10ന് തുഞ്ചൻപറമ്പും സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.